സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഗുരുവായൂർ മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന “കരുതലും കൈത്താങ്ങും ” ചാവക്കാട് താലൂക്ക് തല അദാലത്തിൽ ലഭിച്ച 530 പരാതികളും പരിഗണിച്ചു. 446 പരാതികൾ തീർപ്പാക്കി.
ഓൺലൈനിൽ ലഭിച്ച 315 പരാതികളും ഏപ്രിൽ 15ന് ശേഷം ഓൺലൈൻ വഴി ലഭിച്ച 84 പരാതികളും നേരിട്ട് ലഭിച്ച 131 പരാതികളുമാണ് അദാലത്തിൽ പരിഗണിച്ചത്.
റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, എംഎൽഎമാരായ മുരളി പെരുനെല്ലി, എൻ കെ അക്ബർ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, ഡെപ്യൂട്ടി കലക്ടർ എം സി ജ്യോതി,എന്നിവർ പരാതികൾ പരിഗണിച്ചു.
അദാലത്തിൽ പട്ടയ സംബന്ധമായ അപേക്ഷ, അതിർത്തി നിർണയം, അനധികൃത നിർമാണം, ഭൂമി കയ്യേറ്റം, അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുന്നത്, അതിർത്തിത്തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും, കെട്ടിട നിർമാണച്ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), റേഷൻകാർഡ്, പെൻഷൻ, ക്ഷേമനിധി ആനുകൂല്യത്തിനുള്ള അപേക്ഷകൾ, ലൈഫ്, വഴി, ഗതാഗതം തുടങ്ങിയ വിഷയങ്ങളിലാണ് പരാതി ലഭിച്ചത്.