സിവിൽ സ്റ്റേഷനിൽ നിർമ്മാണം പൂർത്തിയാക്കിയ മെറ്റീരിയൽ കളക്‌ഷൻ ഫെസിലിറ്റി (എം സി എഫ്) സംവിധാനത്തിൻ്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നിർവഹിച്ചു. സിവിൽ സ്റ്റേഷനിലെ അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുക, പരിസരം പൂർണമായും മാലിന്യമുക്തമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് എം സി എഫ് പ്രവർത്തനം ആരംഭിച്ചത്.

തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ പി എം ഷെഫീക്ക്, നവകേരളം മിഷൻ ജില്ലാ കോ-ഓഡിനേറ്റർ എസ് രഞ്ജിനി, ക്ലീൻ കേരള കമ്പനി റിസോഴ്സ് പേഴ്സൺ ഡി പി ശശിധരൻ, അസിസ്റ്റൻ്റ് മാനേജർ പ്രോജക്ട് എൽ കെ ശ്രീജിത്ത്, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ പി വി ഗ്രീഷ്മ, കേരള ഖര മാലിന്യ പരിപാലന പദ്ധതി സോഷ്യൽ വർക്കർ എസ് വിനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.