സൗജന്യ  കോഴ്സ്

നാഷണൽ എംപ്ലോയ്മെന്റ് സർവീസ് (കേരള) വകുപ്പിന്റെ കീഴിൽ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോച്ചിംഗ് കം ഗൈഡൻസ് സെന്റർ ഫോർ എസ്.സി/എസ്.ടി യുടെ ആഭിമുഖ്യത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾക്കായി പത്ത് മാസത്തെ സൗജന്യ സ്റ്റെനോഗ്രാഫി/ടൈപ്പ്റൈറ്റിംഗ്/ കമ്പ്യൂട്ടർ വേർഡ് പ്രൊസസ്സിംഗ് കോഴ്സ് നടത്തുന്നു. എസ്.എസ്.എൽ.സി യോഗ്യതയുള്ള 38 വയസ്സിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ ഓഫീസിൽ ഹാജരായി നേരിട്ട് അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന സ്വീകരിക്കുന്ന അവസാന തിയ്യതി : മെയ് 30.  അപേക്ഷകർക്ക് എംപ്ലോയ്മെന്റ് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 04952376179.

ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം 

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും 2022 ഡിസംബര്‍ 31 ന്  മുമ്പ് പെന്‍ഷന്‍ അനുവദിച്ചിട്ടുള്ളവര്‍ 2023 ജൂണ്‍ 30 ന്
മുമ്പായി അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ടതാണെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവരും ഓഫീസില്‍ നേരിട്ട് ഹാജരായവരും നിര്‍ബന്ധമായും മസ്റ്ററിംഗ് നടത്തേണ്ടതാണ്. സാങ്കേതിക കാരണങ്ങളാല്‍ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവര്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

അവധി 

ജില്ലയിലെ ജി, 13 വേളം ഗ്രാമപഞ്ചായത്ത് 11 കുറിച്ചകം, ജി. 4 5 ചെങ്ങോട്ടുക്കാവ് ഗ്രാമപഞ്ചായത്ത് 7 ചേലിയ ടൗൺ, ജി. 5 8 പുതുപ്പാടി ഗ്രാമപഞ്ചായത്ത് 5 കാണലാട് നിയോജക മണ്ഡലങ്ങളിലേക്ക് മെയ് 30ന്  ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രസ്തുത മണ്ഡലങ്ങളിലെ പരിധിക്കുള്ളിൽ വരുന്ന സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധിയായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകളിലെ വോട്ടർമാരായ സർക്കാർ അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാനപങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രസ്തുത വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിക്കുന്ന പക്ഷം സ്വന്തം പോളിംഗ് സ്റ്റേഷനുകളിൽ പോയി വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകുവാൻ ബന്ധപ്പെട്ട ഓഫീസ് മേലധികാരികൾ ശ്രദ്ധിക്കേണ്ടതാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.

മദ്യ നിരോധനം 

മെയ് 30ന്  ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലയിലെ ജി, 13 വേളം ഗ്രാമപഞ്ചായത്ത് 11 കുറിച്ചകം, ജി. 4 5 ചെങ്ങോട്ടുക്കാവ് ഗ്രാമപഞ്ചായത്ത് 7 ചേലിയ ടൗൺ, ജി. 5 8 പുതുപ്പാടി ഗ്രാമപഞ്ചായത്ത് 5 കാണലാട് നിയോജക മണ്ഡലങ്ങളിൽ മെയ് 28 വൈകീട്ട് ആറ് മണി മുതൽ മെയ് 31 (ഉൾപ്പെടെ) വരെ സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു.