ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പന്ത്രണ്ട്, അഞ്ച് വാർഡുകളിലൂടെ കടന്ന് പോകുന്ന കരുവാരി തോടിന്റെ പരിഷകരണ പ്രവൃത്തി നടത്തിയ ഭാഗം കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു.

2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 17 ലക്ഷം രൂപ ചെലവഴിച്ച് 253 മീറ്റർ നീളത്തിലാണ് തോട് ഭിത്തി കെട്ടി സംരക്ഷിച്ചത്.
ആയഞ്ചേരി പഞ്ചായത്തിലെ പ്രധാന ജല സ്രോതസ്സായ ഈ തോട് കടമേരിയിൽ നിന്ന് തുലാറ്റും നട, മീൻപാലം വഴി ഗുളികപ്പുഴയിൽ എത്തിച്ചേരും.

ചടങ്ങിൽ ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സരള കൊള്ളിക്കാവിൽ , സ്ഥിരം സമിതി അധ്യക്ഷൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.