ഇന്റർനാഷണൽ ക്വിസ്സിങ് അസോസിയേഷൻ, വയനാട് ജില്ലാ ഭരണകൂടവുമായി ചേർന്ന് ക്വിസ് സംഘാടകരായ ക്യു ഫാക്ടറിയുടെ സഹകരണത്തോടെ കേരളത്തിലെ 14 ജില്ലകളിലും ലോക ക്വിസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും. ജൂൺ മൂന്നിന്  വൈകീട്ട് മൂന്നിന്
എഴുത്തു പരീക്ഷയുടെ മാതൃകയിലാണ് മത്സരം നടത്തുക.

മത്സരത്തിൽ ശാസ്ത്രം, കായികം, വിനോദം, ചരിത്രം തുടങ്ങി എട്ട് വിഷയങ്ങളിലായി 240 ചോദ്യങ്ങൾ ഉണ്ടാകും. മൂന്ന് മണിക്കൂറാണ് മത്സര ദൈർഘ്യം.

ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ കളക്ടർ ഡോ. രേണു രാജ്, എ.ഡി.എം എൻ.ഐ ഷാജു, ഐ ക്യു എ സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമ്പിളി ശ്രീനിവാസ്, വസന്ത് കിഷോർ, ദീപക് സുധാകർ, ഷാജൻ ജോസ്, വി.കെ പ്രസാദ് എന്നിവരടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു.
ക്യു ഫാക്ടറി കോർഡിനേറ്റർ ഷാജൻ ജോസ്‌ മത്സരം നിയന്ത്രിക്കും.

മത്സരം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ക്വിസിങ്ങിൽ ഒരു ലോക റാങ്കിങ്ങും 240 ചോദ്യങ്ങൾ അടങ്ങിയ ബുക് ലറ്റും ഇന്ത്യയെ പ്രതിനിധീകരിച്ചതിനുള്ള സർട്ടിഫിക്കറ്റും ലഭിക്കും. മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 300 രൂപ രജിസ്ട്രേഷൻ ഫീസ് അടച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 9495547911, 79076 35399, 94956 69086. ഇ-മെയിൽ: wqckerala@gmail.com.