തിരുവനന്തപുരം സർക്കാർ വനിതാ കോളജിൽ വിവിധ വിഭാഗത്തിലേക്കുള്ള 2023-24 അദ്ധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം നടത്തുന്നു.  കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലേക്കുള്ള അഭിമുഖം മേയ് 30 പകൽ 11 മണിക്കും, അറബിക് വിഭാഗത്തിലേക്കുള്ള അഭിമുഖം ജൂൺ 1 ന് രാവിലെ 10.30നും നടക്കും.  കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം ഇവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.