മുക്കം നഗരസഭയിൽ 30-ാം ഡിവിഷനിൽ നവീകരിച്ച പാലാട്ടുപറമ്പ് കിളികൊട്ടുചാലിൽ റോഡ് ഉദ്ഘാടനം ലിന്റോ ജോസഫ് എം എൽ എ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ പി ടി ബാബു അധ്യക്ഷത വഹിച്ചു.
പ്രദേശത്തെ ജനങ്ങളുടെ ഏറെ കാലത്തേ ആഗ്രഹമാണ് ഇതോടെ സഫലമായത്. എം എൽ എ ഫണ്ടിൽ നിന്ന് 15 ലക്ഷവും നഗരസഭ ഫണ്ടിൽ നിന്ന് 15.5 ലക്ഷവും ഉൾപ്പെടെ 30,5 ലക്ഷം രൂപ വകയിരുത്തിയാണ് റോഡിന്റെ പ്രവൃത്തി പൂർത്തികരിച്ചത്.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റുബീന കെ കെ, കൗൺസിലർമാരായ യാസർ എം കെ,രജനി ,അബൂബക്കർ ,വേണുമാസ്റ്റർ , ജോഷില ,അനിത ടീച്ചർ , നികുഞ്ചം വിശ്വൻ ,ഡിവിഷൻ കൺവീനർ പി പി ജബ്ബാർ മാസ്റ്റർ തുടങ്ങിയർ സംസാരിച്ചു. ഡിവിഷൻ കൗൺസിലർ മജീദ് ബാബു സ്വാഗതവും മുസ്തഫ എ എം നന്ദിയും പറഞ്ഞു.