മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഓഫീസുകൾ ശുചീകരിക്കുന്നതിന്റെ രണ്ടാംഘട്ട പരിപാടി സിവിൽസ്റ്റേഷനിൽ പ്രീ റിക്രൂട്ട്മെൻറ് ട്രെയിനിങ് സെന്റർ (പി. ആർ. ടി.സി) വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടന്നു.
അജൈവമാലിന്യങ്ങൾ ഓഫീസ് പരിസരത്ത് നിക്ഷേപിക്കുന്നതിനെതിരെ അതത് ഓഫീസ് മേധാവിക്കെതിരെ ഫൈൻ ചുമത്തുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലയിലെ എല്ലാ ഓഫീസുകളും പരിസരവും ജൂൺ അഞ്ചിന് മുമ്പ് മാലിന്യ മുക്തമാക്കി സൂക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ എ. ഗീത അറിയിച്ചു
തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ പ്രസാദ് പി. ടി, നവകേരളം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജാനറ്റ് ടി. എ, പ്രമോദ് കുമാർ പി.ജി, അരവിന്ദാക്ഷൻ കെ, യൂത്ത് കോർഡിനേറ്റർ നിപുണ് ഗണേഷ് പി.കെ, മലിന്യമുക്തം നവകേരളം ജില്ലാ കോഡിനേറ്റർ മണലിൽ മോഹനൻ, സർജന്റ് മുബാറക്ക് തുടങ്ങിയവർ പങ്കെടുത്തു.