വിവിധ വകുപ്പുകളില്‍ നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, കൃഷി വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയപ്രകാശ്, എല്‍.എസ്.ജി.ഡി എഞ്ചിനീയറിംഗ് വിംഗ് ഫസ്റ്റ് ഗ്രേഡ് ഓവര്‍സീയര്‍ കെ.ആര്‍. പുഷ്പ എന്നിവരാണ് ഈ മാസം 31ന് വിരമിക്കുന്നത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മൂവരെയും പൊന്നാട അണിയിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. എസ്. നൈസാം, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, കുടുംബാംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.