വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ 19 അങ്കണവാടികളിലെ പ്രവേശനോൽത്സവം 10 വാർഡ് പനകാച്ചാൽ അങ്കണവാടിയിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

അങ്കണവാടിയിൽ നിന്നും സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് യാത്രയയപ്പും പത്താം ക്ലാസ്സ്‌, പ്ലസ് ടു വിജയിച്ച കുട്ടികൾക്ക് അനുമോദനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

ജില്ല പഞ്ചായത്ത്‌ മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ഹെലൻ ഫ്രാൻസിസ് എന്നിവർ മുഖ്യ അതിഥികളായി. ഐ സി ഡി എസ് സൂപ്പർവൈസർ ഫസ്‌ലി പി കെ സ്വാഗതവും അങ്കണവാടി വർക്കർ ഷീബ നന്ദിയും പറഞ്ഞു.