കേരള സർക്കാരിന്റെ ഊർജ്ജ വകുപ്പിന് കീഴിലുള്ള അനെർട്ട് സംഘടിപ്പിക്കുന്ന സൂര്യാകന്തി-23 അക്ഷയ ഊർജ്ജ ഇലക്ട്രിക വാഹന പ്രദർശന മേള ഇന്ന് (ജൂൺ 1) സമാപിക്കും. പ്രസ്തുത മേളയിൽ അക്ഷയ ഊർജ്ജ രംഗത്തെ നൂറോളം സ്റ്റാളുകളും വിവിധ ഇലക്ട്രിക് വാഹനങ്ങളുടെയും പ്രദർശനമാണ് നടക്കുന്നത്. പ്രർദശന മേള തിരുവനന്തപുരം തൈക്കാട് പോലീസ് ഗ്രൗണ്ടിൽ വച്ചാണ് നടക്കുന്നത്.

പ്രദർശന മേളയുടെ ഭാഗമായി ആദ്യ ദിവസം (മേയ് 30) നടത്തിയ നറുക്കെടുപ്പിൽ ബംബർ സമ്മാനമായ രണ്ട് കിലോ സോളാർ പവർ പ്ലാന്റ് തിരുവനന്തപുരം കുണ്ടമൺഭാഗം സ്വദേശി പാർഥിവ്. ആർ സ്വന്തമാക്കി. കൂടാതെ നറുക്കെടുപ്പിലൂടെ തന്നെ തിരഞ്ഞെടുക്കപ്പെട്ട മറ്റ് പത്ത് ഭാഗ്യശാലികൾക്ക് ബി.എൽ.ഡി.സി ഫാനുകളും ലഭിച്ചു. തമ്പാനൂർ ബസ് സ്റ്റേഷനിൽ നിന്നും പ്രദർശന മേള നടക്കുന്ന സ്ഥലം വരെ കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസുകൾ സൗജന്യ യാത്ര സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.