സ്വച്ഛ് ഭാരത് മിഷന്റെയും സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം പദ്ധതിയുടെയും ഭാഗമായി കോഴിക്കോട് റെയിൽവേ ട്രാക്ക് പരിസരം ശുചീകരിച്ചു. കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി നടത്തിയ ശുചീകരണ പരിപാടി റെയിൽവേ സ്റ്റേഷൻ മാനേജർ സി.കെ ഹരീഷ് ഉദ്ഘാടനം ചെയ്തു. മാലിന്യങ്ങൾ റെയിൽവേ ട്രാക്കിലേക്ക് വലിച്ചെറിയുന്നത് കണ്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുൻ റെയിൽവേ സൂപ്രണ്ട് വത്സലൻ കുനിയിൽ അധ്യക്ഷത വഹിച്ചു.
ഓടുന്ന ട്രെയിനുകളിൽ നിന്ന് വലിച്ചെറിഞ്ഞ പേപ്പർ കപ്പുകളും ഡിസ്പോസിബിൾ പ്ലേറ്റുകളും 60 ചാക്കുകളിലായി ക്ലീൻ കേരള കമ്പനിക്ക് കൈമാറും.ആർപിഎഫ് ഇൻസ്പെക്ടർ ഉപേന്ദ്ര കുമാർ മുഖ്യാതിഥിയായി. തദ്ദേശവകുപ്പ് ജോയിൻ ഡയറക്ടർ പ്രസാദ് പി.ടി, പ്രസീന ടി.പി, സുനി എൻ. വി എന്നിവർ സംസാരിച്ചു. മാലിന്യ മുക്തം നവകേരളം ജില്ലാ കോഡിനേറ്റർ മണലിൽ മോഹനൻ സ്വാഗതവും ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ അനില ടി.എ നന്ദിയും പറഞ്ഞു.