കോഴിക്കോട് പുണ്യഭവൻ [Home for Mentally Deficient Children (HMDC)] സ്ഥാപനത്തിൽ മൂന്ന് വർഷത്തെ തുടർനവീകരണ പ്രവർത്തനങ്ങൾക്ക് അംഗീകൃത സ്ഥാപനങ്ങൾ/ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിക്കുന്നു. താത്പര്യമുള്ളവർ ജൂൺ 15 വൈകീട്ട് അഞ്ചിനകം സാമൂഹ്യനീതി ഡയറക്ടർ, വികാസ് ഭവൻ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ പ്രൊപ്പോസൽ സമർപ്പിക്കണം. പ്രോജക്ട് റിപ്പോർട്ട്, ബജറ്റ് പ്ലാൻ, പ്രവൃത്തിപരിചയം, അടിസ്ഥാന വിവരങ്ങൾ, ജീവനക്കാരുടെ വിശദാംശങ്ങൾ എന്നിവ സംബന്ധിച്ച റിപ്പോർട്ട് പ്രൊപ്പോസലിനൊപ്പം സമർപ്പിക്കണം. അപേക്ഷയുടെ ഒരു പകർപ്പ് sjdpwdcell@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കണം. വിശദാംശങ്ങൾക്ക്: www.swd.kerala.gov.in, 0471-2306040.