എല്‍.പി.എസ്.എ നിയമനം
ചേകാടി ഗവ. എല്‍.പി.സ്‌കൂളില്‍ എല്‍.പി.എസ്.എ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ജൂണ്‍ 6 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.
നിയമനം
വാരാമ്പറ്റ ഗവ. ഹൈസ്‌കൂളില്‍ ജൂനിയര്‍ ല്വാംഗേജ് ടീച്ചര്‍ ഹിന്ദി, എച്ച്.എസ്.ടി ഹിന്ദി തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ജൂണ്‍ 6 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 9446645756.
അധ്യാപക നിയമനം
വൈത്തിരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി ഹിന്ദി, ഫിസിക്കല്‍ സയന്‍സ്, എഫ്.ടി.എം വിഷയങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ജൂണ്‍ മൂന്നിന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04936 255618.
ചീരാല്‍ ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹിന്ദി, ചിത്രകല അധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 5 ന് രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04936 262217.
ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജ് മീനങ്ങാടിയില്‍ കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 3 ന് രാവിലെ 10 ന് കോളേജ് ഓഫീസില്‍ നടക്കും. ഫോണ്‍: 8547005077.
വാരാമ്പറ്റ ഗവ. ഹൈസ്‌കൂളില്‍ ജൂനിയര്‍ ല്വാംഗേജ് ടീച്ചര്‍ ഹിന്ദി, എച്ച്.എസ്.ടി ഹിന്ദി തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ജൂണ്‍ 2 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 9446645756.