പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂള്‍ പ്രവേശനോത്സവവും അനുമോദന യോഗവും കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജി ആശ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ പ്രസിഡന്റ് പി.ജി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും എം.ജി സര്‍വകലാശാലയില്‍ നിന്ന് ബി.എസ്.സി ബോട്ടണി മോഡല്‍ 2 ഫുഡ് മൈക്രോബയോളജിയില്‍ രണ്ടാം റാങ്ക് നേടിയ പൂര്‍വ വിദ്യാര്‍ഥി എ.ദുര്‍ഗയേയും ലിറ്റില്‍ കൈറ്റ്സ് സംസ്ഥാന ക്യാമ്പില്‍ പങ്കെടുത്ത മാധവ് മനുവിനെയും ചടങ്ങില്‍ ആദരിച്ചു.
വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.എം റോസ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലിജോയ് കുന്നപ്പുഴ, എസ്വിഎച്ച്എസ് ഹെഡ്മാസ്റ്റര്‍ കെ. ലാല്‍ജി കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
![](https://prdlive.kerala.gov.in/wp-content/uploads/2023/06/koipuram-65x65.jpg)