കവിയൂര്‍ പഞ്ചായത്ത് തല പ്രവേശനോത്സവം  കെ എന്‍ എം ഹൈസ്‌കൂളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു.  വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റേയ്ച്ചല്‍ വി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ശ്രീരഞ്ജിനി ഗോപി മുഖ്യപ്രഭാക്ഷണം നടത്തി. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍ വിനോദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീകുമാരി രാധാകൃഷ്ണന്‍ , മെമ്പര്‍ സിന്ധു ആര്‍സി നായര്‍ , ഹെഡ്മിസ്ട്രസ് പ്രമീള ദേവി, പിടിഎ പ്രസിഡന്റ് ജിനു ബ്രില്യന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.