പരിസ്ഥിതി ദിനത്തില്‍ വയനാട് ചിത്രകലാ അധ്യാപക കൂട്ടായ്മയുടെ നാട്ടുപച്ച ഏകദിന പരിസ്ഥിതി ചിത്രപ്രദര്‍ശനം കളക്ട്രേറ്റില്‍ നടക്കും. വിവിധ ക്യാമ്പുകളില്‍ വരച്ച അമ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടാവുക. വയനാടിന്റെ പച്ചപ്പും പരിസ്ഥിതിയും പ്രമേയമാക്കിയ ചിത്രപ്രദര്‍ശനത്തില്‍ കൂട്ടായ്മയിലെ പതിനാലോളം അംഗങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. രാവിലെ 10 മുതല്‍ വൈകീട്ട്  അഞ്ച് വരെയുള്ള  പരിസ്ഥിതി ചിത്ര പ്രദര്‍ശനം ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് ഉദ്ഘാടനം ചെയ്യും. വയനാട്ടിലെ അമ്പതോളം പ്രദേശങ്ങളെയാണ് ചിത്രപ്രദര്‍ശനം അടയാളപ്പെടുത്തുന്നത്. ജില്ലാ ഭരണകൂടം, സാമൂഹ്യവനവ്തകരണ വിഭാഗം, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് നാട്ടുപച്ച പരിസ്ഥിതി ചിത്രപ്രദര്‍ശനം നടത്തുന്നത്.