നൊച്ചാട് ഗ്രാമപഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനവും സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫും വാളൂർ ഗവ. യു പി സ്കൂളിൽ ടി.പി രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപയാണ് സ്കൂൾ ബസ് വാങ്ങുന്നതിനായി അനുവദിച്ചത്.
ചടങ്ങിൽ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിന്റെ 2022-23 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളിന് അനുവദിച്ച പ്രിന്ററും പ്രസിഡന്റ് സ്കൂളിനു കൈമാറി. എസ്എസ്എൽസി വിജയികൾക്കുള്ള അനുമോദനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരക്കൽ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് സുനിൽകുമാർ ടി.കെ, വാർഡ് സമിതി കൺവീനർ നിധീഷ്, സ്കൂൾ വികസന സമിതി അംഗം പി എം ബീരാൻകോയ, അബ്ദുൾ ശങ്കർ, സി.റഷീദ്, ടി.പി നാസർ, കെ.സജീവൻ തുടങ്ങിയവർ സംസാരിച്ചു. വാർഡ് മെമ്പർ ടി.വി ഷിനി സ്വാഗതവും പ്രധാനാധ്യാപകൻ ബാബുരാജ് നന്ദിയും പറഞ്ഞു.