കോഴിക്കോട് ബ്ലോക്ക് തല പ്രവേശനോത്സവം എം.കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. മാറിയ കാലത്ത് അധ്യാപകർ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അനുയോജ്യ പരിശീലനങ്ങൾ നൽകാൻ പ്രാപ്തി നേടിയവരാവണമെന്ന് എം.പി പറഞ്ഞു.

ഫാറോഖ് എ.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ രാമനാട്ടുകര നഗരസഭ ചെയർപേഴേസൺ ബുഷ്റ റഫീഖ് അധ്യക്ഷ്യത വഹിച്ചു. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ മുഖ്യാതിഥിയായി.

വിദ്യാലയ മുറ്റത്തെത്തിയ കുരുന്നുകൾക്ക് അധ്യാപകരും രക്ഷിതാക്കളും പിടിഎയും ചേർന്ന് വർണാഭമായ വരവേൽപ് നൽകി. പഠന കിറ്റുകൾ നഗരസഭ വൈസ് ചെയർമാൻ കെ.സുരേഷ് കുമാർ പി.ടി.എ പ്രസിഡന്റ് പി.പി. ഹാരിസിന് കൈമാറി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സഫ റഫീഖ് വിദ്യാർഥികളെ സ്വീകരിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാൻ ഫറോക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.ടി.കുഞ്ഞിമൊയ്തീൻ കുട്ടിയും വിദ്യാലയത്തിലെ മികവ് പ്രവർത്തനമായ അക്കാദമിക് അഡ്വാൻസ്മെന്റ് പ്രോഗ്രാം ലോഗോ ബി.പി.സി പ്രമോദ് മൂടാടിയും പ്രകാശനം ചെയ്തു.

വാർഡ് കൗൺസിലർ സി.അബ്ദുൽ ഹമീദ്, പ്രധാനധ്യാപകൻ കെ.എം. മുഹമ്മദ് കുട്ടി, എം.പി.ടി.എ പ്രസിഡന്റ് കെ. സമീറ, പി.ടി.എ വൈസ് പ്രസിഡന്റ് സി.വി റമീസ്, സ്കൂൾ ലീഡർ റഹ ഹബീബ്, സ്റ്റാഫ് ടി.പി ജഹാംഗീർ കബീർ എന്നിവർ സംസാരിച്ചു.