മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി രാമനാട്ടുകര നഗരസഭയില്‍ ഉറവിട മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. പ്രദര്‍ശന പരിപാടി നഗരസഭ വൈസ് ചെയര്‍മാന്‍ കെ സുരേഷ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എം യമുന അധ്യക്ഷത വഹിച്ചു.
ഗാര്‍ഹികതലത്തിലുള്ള ജൈവ മാലിന്യ സംസ്‌കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ ഉപാധികളെ പരിചയപ്പെടുത്തുന്നതിനും സഹായമാകുന്നതായിരുന്നു പ്രദര്‍ശനം.
ചടങ്ങില്‍ ആരോഗ്യവിഭാഗം ക്ലീന്‍ സിറ്റി മാനേജര്‍ സത്യന്‍, ഡിവിഷന്‍ കൗണ്‍സിലറും മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുള്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ വി.എം പുഷ്പ, നദീറ, സഫ, കൗണ്‍സിലര്‍മാരായ അന്‍വര്‍ സാദിഖ്, ജൈസല്‍, ഗോപി, ജസ്ന, ബിന്ദു, ജുബൈരിയ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശിവന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുബ്റാം, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കല്ലട മുഹമ്മദാലി, ആസൂത്രണ സമിതി അംഗം ടി.പി ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.