തിരുവനന്തപുരം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ. അംബേദ്കർ വിദ്യാനികേതൻ സി ബി എസ് ഇ സ്‌കൂളിലേക്ക് സൗജന്യ പ്ലസ് വൺ സയൻസ് ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സ്‌കൂൾ ഓഫീസ്, പട്ടികവർഗ്ഗ വികസന വകുപ്പിന്റെ പ്രോജക്റ്റ് ഓഫീസുകൾ, ട്രൈബൽ ഡെവലപ്‌മെന്റ്  ഓഫീസുകൾ, മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ, ട്രൈബൽ എക്‌സ്‌റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും.

വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് ജാതി, വരുമാനം, മറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കാം. അവസാന തീയതി ജൂൺ 20. കൂടുതൽ വിവരങ്ങൾക്ക്: 9495243488.