മുക്കം നഗരസഭയിൽ മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് രണ്ടു മണിക്ക് മുക്കം ഇഎംഎസ് ഓഡിറ്റോറിയത്തിൽ ചേരുന്ന ഹരിതസഭയുടെ പ്രചരണാർത്ഥം വിളംബരജാഥ സംഘടിപ്പിച്ചു.

നഗരസഭാ ചെയർമാൻ പി ടി ബാബു, വൈസ് ചെയർപേഴ്സൺ കെ പി ചാന്ദിനി, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റുബീന കെ കെ, സി ഡി എസ് ചെയർപേഴ്സൻ ടി രജിത എന്നിവർ നേതൃത്വം നൽകി.

ക്ലീൻ സിറ്റി മാനേജർ ദിലീപ്, ഹെൽത്ത് ഇൻസ്പെക്ടർമാർ, ജനപ്രതിനിധികൾ, ഹരിതകർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, വ്യാപാരികൾ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.