ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തുറയൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വൃക്ഷ തൈ വിതരണവും നടീൽ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ഗിരീഷ് നിർവഹിച്ചു. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വ്യക്ഷ തൈകൾ ഉത്പാദിപ്പിച്ചത്.
പരിപാടിയിൽ വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ രാമകൃഷ്ണൻ, ദിപിന, സബിൻ രാജ്, പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി കെ.കൃഷ്ണ കുമാർ, അധ്യാപകർ, എൻ.ആർ.ഇ.ജി.എസ് സ്റ്റാഫുകൾ, മേറ്റുമാർ എന്നിവർ പങ്കെടുത്തു.