ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാമ്പഴക്കാലം പദ്ധതിയുടെ റീജിയണൽ തല ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നാട്ടുമാവിൻ തൈ നട്ടു കൊണ്ട് നിർവഹിച്ചു. ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം വളണ്ടിയർമാരാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
ഐക്യരാഷ്ട്ര സഭയുടെ ആഗോള പ്രവർത്തന പദ്ധതിയായ ‘മിഷൻ ലൈഫുമായി ബന്ധപ്പെട്ട സുസ്ഥിര ഭക്ഷ്യ വ്യവസ്ഥ’ എന്ന ആശയം പ്രാവർത്തികമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ‘മാമ്പഴക്കാലം’.
മാമ്പഴക്കാലം പദ്ധതിയിലൂടെ സംസ്ഥാനമൊട്ടാകെയുള്ള ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ തയ്യാറാക്കിയ പത്തു ലക്ഷം മാവിൻ തൈകളുടെ വിതരണം ആരംഭിച്ചു. വീടുകൾ കേന്ദ്രീകരിച്ചാണ് വിതരണം നടത്തുന്നത്.
ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ജില്ലാ കൺവീനർ എം.കെ ഫൈസൽ അധ്യക്ഷത വഹിച്ചു. എസ്. ശ്രീചിത്ത് മുഖ്യ പ്രഭാഷണം നടത്തി. വളണ്ടിയർമാരായ മുഹമ്മദ് ഫതാൻ, ഷഹാം റോസ്, അനാമിക, അഭിഷേക്, പ്രസാദ് എന്നിവർ നേതൃത്വം നൽകി.