ക്ലീൻ കക്കോടി – ഗ്രീൻ കക്കോടി പദ്ധതിയുടെ ഭാഗമായി ഹരിതസഭ, ഗ്രാമപഞ്ചായത്ത് ഓപ്പൺ സ്റ്റേജ് എന്നിവയുടെ ഉദ്ഘാടനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. കക്കോടി ഗ്രാമപഞ്ചായത്തിന്റെ മാലിന്യമുക്ത കേരളത്തിനായുള്ള പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. ഹരിതഭവനം, വലിച്ചെറിയൽ മുക്ത പഞ്ചായത്ത് പ്രഖ്യാപനവും ചടങ്ങിൽ നടന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പരിസരത്ത് മന്ത്രി വൃക്ഷതൈ നട്ടു.

മാലിന്യ നിർമാർജനത്തിലൂടെയും സമ്പൂർണ്ണ ശുചിത്വത്തിലൂടെയും നവകേരളം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടു കൊണ്ടാണ് കക്കോടി പഞ്ചായത്തും പദ്ധതിയിൽ അണിചേരുന്നത്. മാലിന്യമുക്ത പഞ്ചായത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ സമഗ്രമായ അവലോകനവും പ്രശ്നങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനാണ് ഹരിതസഭ ചേർന്നത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി വിനോദ് അധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജ അശോകൻ, ജില്ലാ പഞ്ചായത്ത് അംഗം ഇ.ശശീന്ദ്രൻ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൈതമോളി മോഹനൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മല്ലിക പുനത്തിൽ, മാലിന്യമുക്തം നവ കേരളം ക്യാമ്പയിൻ കോഡിനേറ്റർ മണലിൽ മോഹനൻ, അസിസ്റ്റന്റ് സെക്രട്ടറി ഷരീഫ എം, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് ടി. കെ, തുടങ്ങിയവർ പങ്കെടുത്തു.