അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ വാര്‍ഡില്‍ 66-ാം നമ്പര്‍ സ്മാര്‍ട്ട് അങ്കണവാടി കെട്ടിടം തുറന്നു കൊടുത്തു. അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
വനിതാശിശു വികസന ഫണ്ടില്‍നിന്നു പത്തുലക്ഷം രൂപയും പഞ്ചായത്ത് ഫണ്ടില്‍ നിന്നും 10,64,952 രൂപ ചെലവഴിച്ചാണ് അങ്കണവാടി കെട്ടിടം നിര്‍മ്മിച്ചത്. കെട്ടിടം നിര്‍മിക്കുന്നതിനായി മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയ സെബാസ്റ്റ്യന്‍ തറപ്പേലിനെ ചടങ്ങില്‍ ആദരിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷ രായ ഫസീന സുധീര്‍, ഹരി പ്രകാശ്, ജെയിംസ് തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആന്‍സ് വര്‍ഗീസ്, അന്നമ്മ മാണി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോസ് അമ്പലക്കുളം, അമൃത മേരി, ബേബിനാസ് അജാസ്, ഐ. സി. ഡി.എസ് സൂപ്പര്‍വൈസര്‍ അഞ്ജു പി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.