മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അവാര്‍ഡ് നല്‍കുന്നു. 2023 മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ നടന്ന എസ് എസ് എല്‍ സി, പ്ലസ്ടു/ വി എച്ച് എസ് ഇ പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരില്‍ നിന്നും, പ്ലസ്ടുവിന് ഫിസിക്‌സ്, സുവോളജി എന്നിവയ്ക്ക് മുഴുവന്‍ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം.
രക്ഷകര്‍ത്താവിന്റെ അപേക്ഷ, സംഘാംഗത്വം തെളിയിക്കുന്ന മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പാസ്ബുക്കിന്റെ പകര്‍പ്പ്, സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ പ്രൊജക്ട് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയത് അദ്ദേഹത്തിന്റെ ശുപാര്‍ശയോടൊപ്പം ജൂണ്‍ 16 നകം ജില്ലാ ഓഫീസില്‍ ലഭ്യമാക്കണം. വിവരങ്ങള്‍ മത്സ്യഫെഡിന്റെ ജില്ലാ, ക്ലസ്റ്റര്‍ ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 9526041182, 9526041229, പ്രൊജക്ട് ഓഫീസര്‍- ക്ലസ്റ്റര്‍ 1-9526042211, ക്ലസ്റ്റര്‍ 2 – 9526041293, ക്ലസ്റ്റര്‍ 3 – 9526041325, ക്ലസ്റ്റര്‍ 4 – 9526041072, ക്ലസ്റ്റര്‍ 5 – 9526041072, ക്ലസ്റ്റര്‍ 6 – 9526041324, ക്ലസ്റ്റര്‍ 7 – 9633945358.