ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക്

കൊല്ലം ജില്ലയിലെ എയ്ഡഡ് സ്‌കൂളില്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് തസ്തികയിലേക്ക് ഭിന്നശേഷി (സംസാരം/കേള്‍വി) വിഭാഗത്തിലുള്ളവര്‍ക്കായി സംവരണം ചെയ്ത ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് അറബിക് ഡിഗ്രി, അറബിക് മുന്‍ഷി പരീക്ഷയില്‍ വിജയിച്ചവര്‍ക്കും, കെ.ടെക് പാസായവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 2023 ജനുവരി ഒന്നിന് 18-40 വയസ്. അവസാന തീയതി ജൂണ്‍ 20. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് കച്ചേരി ജങ്ഷനിലുള്ള ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചുമായി ബന്ധപ്പെടുക. ഫോണ്‍ – 0474 – 2747599.

തൊഴിലധിഷ്ഠിത കോഴ്സ്

വഴുതക്കാടുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ്, വെബ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക്സ് ഡിസൈനിങ്, ഗ്രാഫിക്സ് ആന്‍ഡ് വിഷ്വല്‍ ഇഫക്ട്സ്, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ്‌ ആന്‍ഡ് സപ്ലൈചെയ്ന്‍ മാനേജ്മെന്റ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കംമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്‍ഡ് ഡെവലപ്പ്മെന്റെ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പി ജി ഡി സി എ എന്നിവയാണ് കോഴ്സുകള്‍. വിവരങ്ങള്‍ക്ക്: കെല്‍ട്രോണ്‍ നോളജ്സെന്റര്‍, രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി-വിമന്‍സ് കോളജ് റോഡ്, വഴുതക്കാട് പി ഒ തിരുവനന്തപുരം. ഫോണ്‍: 8590605260, 0471-2325154.

ദര്‍ഘാസ്

ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ 2023-24 വര്‍ഷത്തില്‍ നടത്തുന്ന വിവിധ പരിപാടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ജൂണ്‍ 22 വൈകിട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. ഫോണ്‍ 0474 2795017.