വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 11 ഐ.ടി.ഐകളിലെ 12 ട്രേഡുകളിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്ത സീറ്റുകളിൽ അപേക്ഷ ക്ഷണിച്ചു. www.labourwelfarefund.in വഴി ഓൺലൈനായി അപേക്ഷിക്കാം. APPLY NOW-ൽ I.T.I Training Prgramme ലാണ് അപേക്ഷിക്കേണ്ടത്. പത്താം ക്ലാസ് പാസായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 300 രൂപ ബോർഡിൽ നിന്ന് സ്റ്റൈപന്റ് നൽകും.

അഡ്മിഷൻ ലഭിക്കുന്ന ഗവ. ഐ.ടി.ഐകളും ട്രേഡുകളും;

ധനുവച്ചപുരം – വയർമാൻ, ചാക്ക – ടർണർ, കൊല്ലം – മെക്കാനിക്ക് ഡീസൽ, ഏറ്റുമാനൂർ -വെൽഡർ/ഫിൽറ്റർ, ചെങ്ങന്നൂർ – മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, കളമശ്ശേരി – ഫിൽറ്റർ, ചാലക്കുടി – ടെക്നിക്കൽ പവർ ഇലക്ട്രോണിക് സിസ്റ്റംസ്, മലമ്പുഴ – ഇലക്ട്രീഷ്യൻ, അഴിക്കോട് – ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കോഴിക്കോട് – റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ടെക്നീഷ്യൻ, കണ്ണൂർ ഇലക്ട്രോണിക് മെക്കാനിക്.