വിദ്യാര്‍ഥികളില്‍ കാലാവസ്ഥ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലകളില്‍ എസ്എസ്‌കെയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘മണ്‍സൂണും കുട്ട്യോളും’ ഏകദിന ശില്പശാല നാളെ (ജൂൺ 16) നടക്കും. മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശില്പശാലയുടെ ഉദ്ഘാടനം രാവിലെ പത്ത് മണിക്ക് കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് നിര്‍വ്വഹിക്കും. എസ്എസ്‌കെ ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍ ഡോ.എ.കെ അബ്ദുല്‍ ഹക്കീം അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ആര്‍.ഡി ഡി സന്തോഷ് കുമാര്‍ മുഖ്യാതിഥിയാകും. സിഡബ്യൂആര്‍ഡിഎം ശാസ്ത്രജ്ഞന്‍ ഡോ പ്രജിത് ക്ലാസുകള്‍ നയിക്കും.
കേരള സ്‌കൂള്‍ വെതര്‍ സ്റ്റേഷന്‍’ എന്ന പേരില്‍ കേരളത്തിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ സ്ഥാപിച്ച സ്‌കൂള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ തുടര്‍ പരിപാടിയായാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. വെതര്‍ സ്റ്റേഷന്‍ ആരംഭിച്ചിട്ടുള്ള ജില്ലയിലെ 18 സ്‌കൂളുകളിലെ ഭൂമിശാസ്ത്രം ഐച്ഛിക വിഷയമായിട്ടുള്ള തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്.
മണ്‍സൂണ്‍ മഴയുടെ സ്വഭാവം, കാലാവസ്ഥ മാറ്റങ്ങള്‍, ദിനാവസ്ഥ വിവരശേഖരണം,വിവര വിശകലനം എന്നിവയെ കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നതെന്ന് എസ്എസ്‌കെ പ്രൊജക്ട് കോഡിനേറ്റര്‍ ഡോ.എ.കെ അബ്ദുല്‍ ഹക്കീം പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി സെപ്റ്റംബറിൽ ദേശീയ വിദ്യാര്‍ഥി കാലാവസ്ഥ സമ്മേളനവും സംഘടിപ്പിക്കും.