പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകന്ദ്രം താനിക്കുന്ന് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററില്‍ ആരോഗ്യമേള സംഘടിപ്പിച്ചു. ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിങ്, അനീമിയ നിര്‍ണയ ക്യാമ്പ്, യോഗ പരിശീലനം, രക്തദാന ബോധവത്കരണ ക്ലാസ്, പ്രദര്‍ശനം എന്നിവ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ജയശ്രീ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തില്‍ നടക്കുന്ന രണ്ടാമത്തെ ആരോഗ്യമേളയാണിത്. ആഴ്ചയില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളിലായി സബ് സെന്ററുകള്‍ കേന്ദ്രീകരിച്ച് തുടര്‍ച്ചയായി ആരോഗ്യമേളകള്‍ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ജെ.എച്ച്.ഐ വി.കെ. വിനോദ് രക്തദാനത്തെ കുറിച്ച് ക്ലാസെടുത്തു. വാര്‍ഡ് മെമ്പര്‍ സുന്ദരന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഹരിശങ്കര്‍ മുന്നൂര്‍ക്കോട്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.കെ സുരേഷ്, വാര്‍ഡ് അംഗങ്ങളായ നിഷ, സി.പി മോനിഷ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.