ജില്ലാ ഹോമിയോ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി അനുവദിച്ച അത്യാധുനിക ഡോപ്ലര്‍ ത്രീ ഡി/ ഫോര്‍ ഡി സംവിധാനമുള്ള അള്‍ട്രാസോണോഗ്രാഫി യൂണിറ്റ്, ലബോറട്ടറി ആധുനീകരിക്കുന്നതിന്റെ ഭാഗമായി അനുവദിച്ച ഇലക്ട്രോലൈറ്റ് അനലൈസര്‍, ഫൈവ് പാര്‍ട്ട് ഹെമറ്റോളജി അനലൈസര്‍ എന്നിവയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ഷാബിറ, ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭന്‍, ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അഭിലാഷ്, ഓവര്‍സിയര്‍ ഷിഹാബ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി.വി ഉമ, ആര്‍.എം.ഒ പി. ഷാസദ് മജ്ജീദി, ഡി.പി.എം ഡോ. കെ.എസ് സുനിത എന്നിവര്‍ പങ്കെടുത്തു.