സംസ്ഥാന ഹൈഡ്രോഗ്രാഫിക് സർവേ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജൂൺ 21ന് ലോക ഹൈഡ്രോഗ്രാഫിക് ദിനം ആചരിക്കും. രാവിലെ 11ന് തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേഴ്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ദിനാചരണം ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

ഹൈഡ്രോഗ്രഫി വിവരങ്ങളുടെ പ്രാധാന്യം സമൂഹത്തെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണു ദിനാചരണം സംഘിടിപ്പിച്ചിരിക്കുന്നത്. ചടങ്ങിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ, ശശി തരൂർ എം.പി, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, പി. നന്ദകുമാർ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.