ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി സമഗ്ര ശിക്ഷാ കേരളം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു പഞ്ചായത്ത് തെരഞ്ഞെടുത്ത് അഞ്ച് വര്‍ഷം തുടര്‍ച്ചയായ ഇടപെടല്‍ നടത്തി വിദ്യാഭ്യാസരംഗത്ത് സമഗ്ര പുരോഗതി ഉറപ്പാക്കുന്നതിനായി നടപ്പാക്കുന്ന സേവാസ് പദ്ധതിക്ക് അട്ടപ്പാടി ഷോളയൂര്‍ പഞ്ചായത്തില്‍ തുടക്കമായി. ജില്ലയില്‍ ഷോളയൂര്‍ പഞ്ചായത്താണ് പ്രവര്‍ത്തനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ ദ്വിദിന ആസൂത്രണ ശില്‍പശാല നടന്നു. വിവിധ വകുപ്പുകള്‍ക്ക് പുറമെ വിദ്യാഭ്യാസ രംഗത്ത് ഇടപെടല്‍ സാധ്യമാക്കുന്ന വ്യക്തികളും സംഘടനകളും ശില്‍പശാലയില്‍ പങ്കെടുത്തു.

പരിപാടി ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി ഉദ്ഘാനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഡി. രവി, എം.ആര്‍. ജിതേഷ്, ലതകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം ഷാജു പെട്ടിക്കല്‍, മറ്റ് പഞ്ചായത്തംഗങ്ങള്‍, ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ. ജയപ്രകാശ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ സുരേഷ് കുമാര്‍, ഡോ. വി.പി. ഷാജുദ്ദീന്‍, കെ.എന്‍ കൃഷ്ണകുമാര്‍, ഡയറ്റ് ഫാക്കല്‍റ്റി ഷഹീദ് അലി, അഗളി ബ്ലോക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.ടി ഭക്തഗിരീഷ്, ട്രെയിനര്‍ എസ്.എ സജുകുമാര്‍, ഷോളയൂര്‍ പഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.