അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇ.എസ്.ഐ കോർപ്പറേഷൻ സബ് റീജ്യണൽ ഓഫീസ് കോഴിക്കോട് ജീവനക്കാർക്കായി ബോധവൽക്കരണ ക്ലാസും യോഗ പരിശീലനവും സംഘടിപ്പിച്ചു.
ഗവ. ജില്ലാ ആയുർവ്വേദ ആശുപത്രിയിലെ യോഗ – നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ ഡോ. യമുന രമേഷ് ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി. തുടർന്ന് ജീവനക്കാർക്കായി യോഗ പരിശീലനവും സംഘടിപ്പിച്ചു.
ഇ.എസ്.ഐ കോർപ്പറേഷൻ സബ് റീജ്യണൽ ഓഫീസ് കോഴിക്കോടും
നാഷണൽ ആയുസ് മിഷനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഇ എസ് ഐ കോർപ്പറേഷൻ സബ് റീജ്യണൽ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ടെസ്സിമോൾ ജേക്കബ്, ഡെപ്പൂട്ടി ഡയറക്ടർ ഇൻ ചാർജ് വിജയ് ആനന്ദ് എസ്, യു ഡി സി സുഭാഷ് പി.കെ തുടങ്ങിയവർ സംസാരിച്ചു.