മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തില്‍ മാലിന്യമുക്ത പൂങ്കാവനം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത അധ്യക്ഷത വഹിച്ചു.

ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി വകുപ്പുമായി സംയോജിച്ചാണ് റോഡ് അരികിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തത്. പദ്ധതിയുടെ ഭാഗമായി റോഡിന്റെ വശങ്ങളില്‍ അരളി, കോളാമ്പി, ചെമ്പരത്തി, ചെത്തി തുടങ്ങിയ ചെടികള്‍ നട്ട് പിടിപ്പിക്കും.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സജി, പഞ്ചായത്ത് അംഗങ്ങളായ ഷീല സുരേഷ്, കെ.എസ്. റിച്ചാര്‍ഡ്, എന്‍.എസ്. ശാരി മോള്‍, പഞ്ചായത്ത് സെക്രട്ടറി കെ.രേഖ, തുടങ്ങിയവര്‍ പങ്കെടുത്തു.