ജില്ലയിലെ കോര്‍പ്പറേഷന്‍ പരിധിയില്‍ 25 മുതല്‍ 50 വരെ അന്തേവാസികള്‍ക്ക്‌ പ്രവേശനം നല്‍കാന്‍ കഴിയുന്ന വിധം ആരംഭിക്കുന്ന വനിതാ വര്‍ക്കിംഗ്‌ വുമണ്‍ ഹോസ്റ്റലിന്‌ വേണ്ടി 5000 സ്ക്വയര്‍ ഫീറ്റില്‍ കുറയാത്ത വെളളം, വൈദ്യുതി, ഗതാഗത സൗകര്യം എന്നിവ ലഭ്യമായുള്ള വീടോ/കെട്ടിടങ്ങളോ ലഭ്യമാക്കാൻ തയ്യാറുള്ള കെട്ടിട ഉടമസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ജുണ്‍ 30ന്‌ വൈകീട്ട് അഞ്ച് മണിക്ക്‌ മുമ്പായി കോഴിക്കോട്‌ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04945 – 2370379