അധ്യാപക നിയമനം
കോട്ടനാട് ഗവ. യു.പി സ്‌കൂളില്‍ എല്‍.പി.എസ്.ടി തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി ജൂണ്‍ 26 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫിസില്‍ നടക്കുന്ന കൂടികാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 04936 281198.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് നിയമനം
തിരുനെല്ലി ഗവ. ആശ്രമം സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്.എല്‍.സി.യും കേരള നഴ്‌സ് മിഡ് വൈവ്‌സ് കൗണ്‍സില്‍ അംഗീകരിച്ച എ.എന്‍.എം സര്‍ട്ടിഫിക്കറ്റോ, ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി 18 നും 44 നും മദ്ധ്യേ. പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ അപേക്ഷയും സര്‍ക്കിഫിക്കറ്റുകളുടെ അസല്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ജൂണ്‍ 27 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ കൂടികാഴ്ചയ്ക്ക് എത്തിച്ചേരണം. ഫോണ്‍: 04935 210330.
താത്ക്കാലിക നിയമനം
വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റ്, ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ലാബ് അസിസ്റ്റന്റ് യോഗ്യത വി.എച്ച്.എസ്.ഇ, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി കോഴ്‌സ്. ഒരു വര്‍ഷത്തിലധികം പ്രവൃത്തി പരിചയം അഭികാമ്യം. ഡയാലിസിസ് ടെക്‌നീഷ്യന്‍ യോഗ്യത ഡിപ്ലോമ ഇന്‍ ഡയാലീസിസ് ടെക്‌നോളജി, കേരള പാരാ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ഒരു വര്‍ഷത്തിലധികം പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പും സഹിതം ജൂലൈ 3 ന് രാവിലെ 10.30 ന് ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 04936 256229.
പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സി-ഡാക് മുഖേന നടപ്പിലാക്കുന്ന ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ കോളനീസ് പദ്ധതിയുടെ ഭാഗമായി നഴ്‌സ്, സപ്പോര്‍ട്ടിംഗ് സ്റ്റാഫ്, എഞ്ചിനീയര്‍ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ജൂണ്‍ 27 ന് രാവിലെ 10 മുതല്‍ 12 വരെ കല്‍പ്പറ്റ ഐ.ടി.ഡി.പി ഓഫീസില്‍ നടക്കുന്ന കൂടികാഴ്ചക്ക് എത്തിച്ചേരണം. ഉദ്യോഗാര്‍ത്ഥികള്‍ വയനാട് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാരായിരിക്കണം. ഫോണ്‍: 04936 202231.