ശിശുക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. അച്ചൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം എന്‍.സി വാമദേവന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നിഖില്‍ വാസു അദ്ധ്യക്ഷത വഹിച്ചു. സിവില്‍ എക്സൈസ് ഓഫീസര്‍ സജിപോള്‍ ക്ലാസ്സെടുത്തു. പി.ടി.എ പ്രസിഡന്റ് എം. ശശി, സി.കെ ഷംസുദ്ദീന്‍, പി.എം രജനി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.കെ സന്തോഷ്, ശിശുക്ഷേമ സെക്രട്ടറി കെ. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു
