സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വയനാട് ജില്ലാ യുവജനകേന്ദ്രത്തിന്റെ നേത്യത്വത്തില്‍ മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസ്സെനാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് അംഗം പി.എം ഷബീറലി അധ്യക്ഷത വഹിച്ചു. സിവില്‍ എക്സൈസ് ഓഫീസര്‍ എ.എസ് സുജിന്‍ ലഹരി വിരുദ്ധ ക്ലാസ്സെടുത്തു.

കോളേജ് പ്രിന്‍സിപ്പല്‍ നാരായണന്‍ നായിക്, ജില്ലാ കോഡിനേറ്റര്‍ കെ.എം ഫ്രാന്‍സിസ്, അവളിടം ജില്ലാ കോഡിനേറ്റര്‍ അനിഷ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.