അഴിയൂർ ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി (ബി എം സി ) തീരദേശ വാർഡുകളിൽ നടപ്പിലാക്കുന്ന തീരതണൽ പദ്ധതിയുടെ ഭാഗമായി ഫലവൃക്ഷതൈകൾ നട്ടു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

തൈ നടീൽ ഉദ്ഘാടനം വാർഡ് പതിമൂന്നിൽ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, വാർഡ് മെമ്പർ പ്രീത പി കെ, ബി എം സി കൺവീനർ പ്രകാശൻ പി കെ, ചെറുവത്ത് രാമകൃഷ്ണൻ മാസ്റ്റർ, പ്രൊജക്ട് അസിസ്റ്റന്റ് സഫീർ കെ കെ, സി ഡി എസ് മെമ്പർ ശ്രീജ, തീരമിത്രങ്ങളായ അഖിൽ പി വി, സരിത്ത് പി വി എന്നിവർ സംബന്ധിച്ചു.