വയനാട് മഡ് ഫെസ്റ്റിനോടനുബന്ധിച്ച് ഡി.ടി.പി.സിയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് റീല്‍സ് മത്സരം നടത്തുന്നു. ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന വയനാട് മഡ് ഫെസ്റ്റിന്റെ പ്രചരണാര്‍ത്ഥമാണ് പൊതുജനങ്ങള്‍ക്കായി റീല്‍സ് മത്സരം നടത്തുന്നത്. മഡ് ഫെസ്റ്റ് ആണ് തീം. ജൂലൈ അഞ്ച് മുതല്‍ 15 വരെ 1 മിനിറ്റില്‍ കൂടാത്ത റീല്‍സ് നിര്‍മ്മിച്ച് ഡി.ടി.പി.സി യുടെ ഇന്‍സ്റ്റഗ്രാം പേജ് ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യണം.

വിഷയാധിഷ്ഠിതവും സര്‍ഗ്ഗാത്മകവുമായ മൗലിക സൃഷ്ടികളാണ് മത്സരത്തിന് പരിഗണിക്കുക. ഏറ്റവും കൂടുതല്‍ ലൈക്ക്, വീഡിയോയുടെ വ്യത്യസ്ഥത, ആകര്‍ഷണീയത തുടങ്ങിയവ പരിഗണിച്ചായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. വിജയികള്‍ക്ക് 5000, 3000, 1000 രൂപ വീതം ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. മൊബൈല്‍ ഫോണ്‍, ക്യാമറ, ഡ്രോണ്‍ തുടങ്ങിയവ ഉപയോഗിച്ച് റീല്‍സ് ചിത്രീകരിക്കാം. ഫോണ്‍: 8281743983, 6238309634.