മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രത്യേക പരിശീലന പരിപാടികളായ റസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനം/റസിഡൻഷ്യൽ ഐ.ഐ.ടി/എൻ.ഐ.ടി പരിശീലനം എന്നിവയിൽ സഹകരിക്കാൻ സ്ഥാപനങ്ങളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. 2023-24 വർഷം ഫിഷറീസ് വകുപ്പുമായി ചേർന്ന് പരിശീലനം നൽകുന്നതിനാണ് താത്പര്യപത്രം ക്ഷണിച്ചത്. അതത് മേഖലകളിൽ അഞ്ചു വർഷത്തെ പ്രവർത്തന പരിചയം വേണം. പഠന പശ്ചാത്തല സൗകര്യങ്ങൾ, താമസ സൗകര്യം, ഫീസ്, ഫാക്കൽട്ടി വിവരങ്ങൾ എന്നിവയും അവസാന മൂന്ന് വർഷത്തെ വിജയ വിവരങ്ങളും ഉൾപ്പെടുത്തിയാണ് പ്രൊപ്പോസൽ നൽകേണ്ടത്. പ്രൊപ്പോസൽ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 രാവിലെ 11.20 വരെ. അന്നേ ദിവസം വൈകീട്ട് 3ന് ഹാജരുള്ള സ്ഥാപനങ്ങൾ/പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ പ്രൊപ്പോസൽ തുറന്ന് പരിശോധിക്കും കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന ഫിഷറീസ് വകുപ്പ് ഡയറക്ടറുടെ ഓഫീസുമായ ബന്ധപ്പെടാം. ഫോൺ: 0471-2305042.