സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മൽസ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ ഐ ഐ ടി/ എൻ ഐ ടി /മെഡിക്കൽ/ എൻട്രൻസ് പരീക്ഷ, സിവിൽ സർവ്വീസ് പരീക്ഷ എന്നിവക്ക് പരിശീലനം നൽകുന്നു. ഒരു വർഷത്തേയ്ക്കാണ് സൗജന്യ റസിഡൻഷ്യൽ പരിശീലനം നൽകുന്നത്. ഒരു വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമാണ് ആനുകൂല്യത്തിന് അപേക്ഷിക്കുവാൻ അർഹതയുളളു. യോഗ്യത: ഐ ഐ ടി/ എൻ ഐ ടി /മെഡിക്കൽ എൻട്രൻസ് പരീക്ഷാ പരിശീലനം- പ്ലസ്ടു സയൻസ് പരീക്ഷയിൽ സയൻസ് വിഷയങ്ങൾക്ക് ( ഫിസിക്സ്, കെമ്സ്ട്രി, ബയോളജി എന്നിവയ്ക്ക് മൊത്തം 85 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം – 60 ശതമാനം മാർക്കോടെ ബിരുദം. കൂടുതൽ വിവരങ്ങൾക്ക് : 0495 2383780