പുതുക്കാട് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിനായി നിശ്ചയിച്ച സ്ഥലം കെ കെ രാമചന്ദ്രൻ എംഎൽഎ, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ എന്നിവരടങ്ങുന്ന സംഘം സന്ദർശിച്ചു. നിർമ്മാണത്തിനായി പഞ്ചായത്തിന്റെ ഉൾപ്പെടെയുള്ള സ്ഥലം തരംമാറ്റൽ, വഴിക്കായി സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ ആവശ്യമായ നടപടികൾ ദ്രുതഗതിയിൽ സ്വീകരിക്കാൻ സംഘം നിർദ്ദേശം നൽകി. ഇതോടൊപ്പം നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും സംഘം നിർദ്ദേശിച്ചു.

കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം.ആർ രഞ്ജിത്ത്, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ വി.എസ്.പ്രിൻസ്,സരിത രാജേഷ്,ബ്ലോക്ക്‌ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അഡ്വ.അൽജോ പുളിക്കൻ, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ വിഭാഗം ) പി.എ വിഭൂഷണൻ, ചാലക്കുടി തഹസിൽദാർ ഇ.എൻ രാജു,കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.ആർ അജയഘോഷ്, വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കൾ, വിവിധ വകുപ്പുദ്യോഗസ്ഥർ തുടങ്ങിയവർ അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ച് വിലയിരുത്തി.