സാംസ്‌കാരിക വകുപ്പ് കലാകാര പെൻഷൻ സംബന്ധിച്ച സേവനങ്ങൾ ഓൺലൈനിലേക്ക് മാറ്റുന്നതിന്റെ മുന്നോടിയായി വിവര ശേഖരണം നടത്തുന്നു. സാംസ്‌കാരിക, വകുപ്പിനു കീഴിലുള്ള വജ്രജൂബിലി കലാകാരന്മാർ നിലവിലെ പെൻഷൻ ഗുണഭോക്താക്കളുടെ ഭവന സന്ദർശനം നടത്തിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്. ആവശ്യമായ വിവരങ്ങൾ കൈമാറി സഹകരിക്കണമെന്ന് സാംസ്കാരിക വകുപ്പ് ഡയറക്ടർ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2478193, 9400040852, 8281207557 നമ്പരുകളിൽ ബന്ധപ്പെടണം.