സ്‌പോർട്ട്‌സ് ക്വാട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് റിസൾട്ട് ജൂലൈ 6ന് രാവിലെ 10 മുതൽ പ്രവേശനം സാധ്യമാകുംവിധം പ്രസിദ്ധീകരിക്കും. കാൻഡിഡേറ്റ് ലോഗിനിലെ Sports Supplementary Results എന്ന ലിങ്കിലൂടെ അലോട്ട്‌മെന്റ് റിസൾട്ട് പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിച്ചവർ പേജിൽ നിന്നും അലോട്ട്‌മെന്റ് ലെറ്റർ എടുക്കുന്ന ലിങ്കിലൂടെ രണ്ട് പേജുള്ള അലോട്ട്‌മെന്റ് ലെറ്റർ പരിശോധിച്ച് പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും സ്‌കൂളും/കോഴ്‌സും കൃത്യമായി മനസ്സിലാക്കണം. അലോട്ട്‌മെന്റ് ലെറ്റർ, അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും അഡ്മിഷൻ സമയത്ത് പ്രിന്റ് എടുത്ത് നൽകുന്നതാണ്.
അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ സ്ഥിര പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയ ഫീസ് മാത്രമെ അടയ്‌ക്കേണ്ടതുള്ളു. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം രക്ഷിതാവിനോടൊപ്പം ജൂലൈ 7 ന് വൈകിട്ട് 4ന് മുൻപായി തന്നെ പ്രവേശനത്തിന് ഹാജരാകണമെന്നും സ്‌പോർട്‌സ് ക്വാട്ടയിലെ അവസാന അലോട്ട്മെന്റാണിതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.