തിരുനെല്ലി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാട്ടിക്കുളം മൃഗാശുപത്രിയില്‍ സ്ഥാപിച്ച ക്ലിനിക്കല്‍ ലാബ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.ടി വത്സലകുമാരി അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ ഓഫീസര്‍ ഡോ. വി.ആര്‍ രാജേഷ് മുഖ്യാതിഥിയായി. മൃഗാശുപത്രി വെറ്ററിനറി സര്‍ജന്‍ ഡോ. ലക്ഷ്മി എസ്. അരവിന്ദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മൃഗാശുപത്രി മുന്‍ വെറ്റിനറി സര്‍ജന്‍ ഡോ. വി. ജയേഷിനെ ചടങ്ങില്‍ ആദരിച്ചു. തിരുനെല്ലി പഞ്ചായത്ത് മൃഗസംരക്ഷണ മേഖലയില്‍ നടപ്പിലാക്കുന്ന നൂതന പദ്ധതികളായ കൗ ലിഫ്റ്റ്, ലാബ്, കറവയന്ത്രം എന്നിവ പഞ്ചായത്തിലെ ക്ഷീരമേഖലക്ക് ഉണര്‍വേകും. സുല്‍ത്താന്‍ ബത്തേരി എല്‍.എം.ടി.സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷക സെമിനാറില്‍ ഡോ. കൃഷ്ണാനന്ദ് കന്നുകാലികളിലെ രോഗനിര്‍ണ്ണയം എന്ന വിഷയത്തില്‍ ക്ലാസെടുത്തു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ രാധാകൃഷ്ണന്‍, ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ.കെ ജയരാജ്, പനവല്ലി ക്ഷീരസംഘം സെക്രട്ടറി അജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.