വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചു
വിദ്യാർത്ഥികൾക്ക് ജില്ലയിലെ വികസന പ്രവർത്തനങ്ങളുടെയും കൗതുക കാഴ്ചകളുടെയും നേർചിത്രങ്ങൾ ഒരുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിച്ച ഫോട്ടോ പ്രദർശനം. ബേപ്പൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയായ “ഫ്യൂച്ചർ” എഡ്യൂ ഫെസ്റ്റ് 2023 ന്റെ ഭാഗമായാണ് പ്രദർശനം ഒരുക്കിയത്. പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ ബേപ്പൂർ ഗവ. എച്ച് എസ് എ സിൽ ഒരുക്കിയ ഫോട്ടോ പ്രദർശനം സന്ദർശിച്ചു.
ഐ ആൻ്റ് പിആർഡി ഫോട്ടോഗ്രാഫർമാർ പകർത്തിയ ചിത്രങ്ങളിൽ നിന്നും തെരഞ്ഞെടുത്ത വികസനോന്മുക പ്രവർത്തനങ്ങളുടെയും കാഴ്ചകളുടെയും ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. വിവിധ വിഷയങ്ങളിലായ് 40 ഓളം ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഫ്യൂച്ചർ” എഡ്യൂ ഫെസ്റ്റ് 2023 ന്റെ ഭാഗമായ് ലഹരിക്കെതിരെ വിദ്യാർത്ഥികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തേടെ എക്സൈസ്- വിമുക്തി സ്റ്റാൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, അസാപ്പ്, കരിയർ ഗൈഡൻസ് സെൽ, ഡി ഡബ്ലൂ എം എസ് ആപ്പ് പരിചയപ്പെടുത്തികൊണ്ട് നോളേജ് ഇക്കോണമി മിഷൻ, സർവ്വ ശിക്ഷാ കേരള എന്നിവരുടെ സ്റ്റാളുകളും ഫെസ്റ്റിൽ ഒരുക്കി.
ഫെസ്റ്റിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചു. നിര്‍മ്മിത ബുദ്ധിയുടെ കാലത്തെ വിദ്യാഭ്യാസം’ എന്ന വിഷയത്തില്‍ ഇഡാപ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ഉമര്‍ അബ്ദുസലാം, ‘മാറിയ കുട്ടിയും മാറേണ്ട രക്ഷിതാവും’ എന്ന വിഷയത്തില്‍ ഫറൂഖ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പൽ ഡോ.മുഹമ്മദ് സലീം എന്നിവർ സെമിനാറുകൾ നയിച്ചു.
ഡിജിറ്റല്‍ ലോകത്തെ മാര്‍ക്കറ്റിംഗ് സാധ്യതകള്‍ എന്ന വിഷയത്തില്‍ ഐ ഐ എം കോഴിക്കോട് അസോസിയേറ്റ് പ്രൊഫസർ ഡോ. ദീപക് എസ് കുമാര്‍, മാനവിക വിഷയങ്ങളിലെ ഉന്നത പഠന സാധ്യതകള്‍ എന്ന വിഷയത്തിൽ ഐ ഐ എമ്മിലെ പ്രൊഫ.ഷാനു നാരായണന്‍, ഗണിതവും പഠനവും എന്ന വിഷയത്തിൽ സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് ഡയറക്ടർ പ്രൊഫസര്‍ കല്യാണ്‍ ചക്രവര്‍ത്തി, മെഡിക്കല്‍- പാരാമെഡിക്കല്‍ രംഗത്തെ പഠന സാധ്യതകള്‍ എന്ന വിഷയത്തിൽ സിജി ആൻഡ് എസി ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എജുക്കേഷന്‍ സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ ഫരീദ എം ടി , എഞ്ചിനീയറിങ് മേഖലയിലെ ഉപരിപഠന സാധ്യതകൾ എന്ന വിഷയത്തിൽ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസർ പി രാജീവൻ എന്നിവരും സെഷനുകൾ നയിച്ചു.
ഫെസ്റ്റിനോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായ് അഭിരുചി പരീക്ഷ നടന്നു. നിരവധി വിദ്യാർത്ഥികളാണ് കൗൺസിലിംഗിനും പരീക്ഷയിലും പങ്കെടുത്തത്.