പാനീയ ചികിത്സാ വാരാചരണത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി നിർവഹിച്ചു. വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. പ്രഭുദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ സർവലയൻസ് ഓഫീസർ ഡോ. സി. ഷുബിൻ മുഖ്യപ്രഭാഷണം നടത്തി.

നെടുവ ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. വാസുദേവൻ തെക്ക് വീട്ടിൽ, തിരൂരങ്ങാടി പി.എസ്.എം കോളജ് പ്രിൻസിപ്പൽ ഡോ. കെ. അസീസ്, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി.എം ഫസൽ, എൻ.എസ്.എസ് കോർഡിനേറ്റർ ഡോ. അലി അക്ഷദ്, ഹെൽത്ത് സൂപ്പർവൈസർ സബിത, ജൂനിയർ കൺസൽട്ടന്റ് ഇ.ആർ. ദിവ്യ എന്നിവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിലെ സ്റ്റാറ്റിസ്റ്റിഷൻ എം. സാജിദ് ക്വിസ് മത്സരത്തിന് നേതൃത്വം നൽകി.

മത്സരത്തിൽ ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ശിവാനി മനോജ്, മുഹമ്മദ് ഇനാസ് എന്നിവർ ഒന്നാം സ്ഥാനവും കോട്ടപ്പുറം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സി. നിരഞ്ജന, കെ.പി. ലിതു സെയ്ത് എന്നിവർ രണ്ടാം സ്ഥാനവും വെള്ളിയഞ്ചേരി എ.എസ്.എം ഹൈസ്‌കൂളിലെ എ. ഷാനിദ്, അനീസ ഹിസാന എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് പ്രിൻസിപ്പൽ ഡോ. കെ അസീസ് വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫക്കറ്റും വിതരണം ചെയ്തു.